ന്യൂഡല്‍ഹി: ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളും ഊഹാപോഹങ്ങളും തള്ളി മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. ഫൗണ്ടേഷന് ആര്‍എസ്എസുമായി യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാണിച്ച് പ്രണബ് മുഖര്‍ജി പത്രകുറിപ്പ് ഇറക്കി. 2016 ജൂലൈയില്‍ ഹരിയാന സര്‍ക്കാര്‍ തുടങ്ങിയ സ്മാര്‍ട്ട്ഗ്രാം പദ്ധതി പ്രദേശം പ്രണബ് മുഖര്‍ജി സന്ദര്‍ശിക്കുന്നുണ്ട്.
രാഷ്ട്രപതിയായിരിക്കെ ഈ പദ്ധതി പ്രകാരം ഏതാനും ഗ്രാമങ്ങള്‍ പ്രണബ് മുഖര്‍ജി ഏറ്റെടുത്തിരുന്നു. ഗുര്‍ഗാവിലെ ഈ ഗ്രാമങ്ങള്‍ സെപ്റ്റംബര്‍ രണ്ടിന് സന്ദര്‍ശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. പദ്ധതിയുടെ ഉല്‍ഘാടനം പ്രണബ് മുഖര്‍ജി നിര്‍വഹിക്കുമെന്നും ഔദ്യോഗിക ട്വീറ്റിലൂടെ മുന്‍ രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.
നേരത്തെ, നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിലേക്ക് മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ ക്ഷണിച്ചതും അദ്ദേഹം ക്ഷണം സ്വീകരിച്ചതും രാജ്യത്ത് വലിയ വാര്‍ത്തകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. കോണ്‍ഗ്രസിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന പ്രണബ് ആര്‍എസ്എസ് പരിപാടിക്കെത്തിയത്.
Statement issued by my Office today. #CitizenMukherjee pic.twitter.com/7wl92vhJSx
— Pranab Mukherjee (@CitiznMukherjee) August 31, 2018