ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ടി രാമറാവുവിന്റെ മകനും മുന്‍ മന്ത്രിയുമായ നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി എടുത്ത് നഴ്സുമാര്‍. സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തി.
ഈ സാഹചര്യത്തില്‍ സെല്‍ഫി എടുത്ത നാലു നഴ്സുമാരെയും ആശുപത്രി മാനേജ്മെന്റ് പുറത്താക്കിയത്. നല്‍ഗൊണ്ടയിലെ കാമിനേനി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലെ നാലു ജീവനക്കാരെയാണു പുറത്താക്കിയത്. ഹരികൃഷ്ണയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് എത്തിച്ചപ്പോഴാണ് നഴ്സുമാര്‍ സെല്‍ഫിയെടുത്തത്.
ആന്ധ്രയിലെ നെല്ലൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവേയായിരുന്നു ഹരികൃഷ്ണയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റതാണു മരണകാരണം. മുന്‍ രാജ്യസഭാംഗമായ ഹരികൃഷ്ണയുടെ സഹോദരീഭര്‍ത്താവാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. പ്രശസ്ത തെലുങ്ക് നടന് ജൂനിയര്‍ എന്‍ ടി ആറിന്റെ പിതാവാണ് ഹരികൃഷ്ണ.