ദിണ്ടിഗല്‍: അപകടത്തില്‍ പരിക്കേറ്റു വന്ന യുവതിയുടെ മുഖത്ത് തുന്നലിട്ട് തൂപ്പുകാരി. തൊട്ടടുത്ത് ഡോക്ടറും, നഴ്സും നോക്കി നില്‍ക്കെയായിരുന്നു ആശുപത്രി ജീവനക്കാരിയുടെ സാഹസം. തമിഴ്നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം.
യുവതിയുടെ മുഖത്ത് തുന്നലിടുന്നതിന്റെ വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. 40 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഡോക്ടറും നഴ്സും ഉള്ള ഒരു മുറിയില്‍ കയ്യുറ ഒന്നുമില്ലാതെ തുന്നലിടുന്നതായാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.
അപകടത്തില്‍ യുവതിയുടെ മൂക്കിനാണ് പരിക്കേറ്റത്. കൊടേക്കനാലില്‍ വച്ച് വ്യാഴാഴ്ചയാണ് അപകടം നടന്നത്. അതിനുശേഷം ദിന്ഡിഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.