ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്സിസ് കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) വീണ്ടും ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പിഎംഎല്‍എ) പ്രകാരമാണു ചോദ്യം ചെയ്യല്‍. ഇത് നാലാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെ ചോദ്യം ചെയ്യുന്നത്.
3,500 കോടി രൂപയുടെ എയര്‍സെല്‍-മാക്സിസ് കരാറുമായി ബന്ധപ്പെട്ടും 305 കോടി രൂപയുടെ ഐഎന്‍എക്സ് മീഡിയ കേസിലും ചിദംബരം സിബിഐയുടെയും അന്വേഷണ നിഴലിലാണ്. നേരത്തേ, കേസിലെ പ്രതിയായ ചിദംബരത്തിന്റെ മകന് കാര്‍ത്തിയെ ഇഡി രണ്ടുതവണ ചോദ്യം ചെയ്തിരുന്നു.