ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി കമ്യൂണിക്കേഷന്‍ കണ്‍വീനര്‍ പ്രിയങ്ക ചതുര്‍വേദി. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ലെന്നും, പബ്ലിസിറ്റി ആഗ്രഹിക്കുന്ന മന്ത്രി മാത്രമാണെന്നും അവര്‍ തുറന്നടിച്ചു.
മേയ്ക്ക് ഇന്ത്യ പദ്ധതിയിലൂടെ അനാവശ്യമായ ധാരാളം പബ്ലിസിറ്റിയുണ്ടാക്കിയ നരേന്ദ്രമോഡിയുടെ പ്രതിച്ഛായ ഒരൊറ്റ റാഫേല്‍ ഇടപാടിലൂടെ തകര്‍ന്നു തരിപ്പണമായെന്നും അവര്‍ കുറ്റപ്പെടുത്തി. തന്റെ സൂട്ടും ബൂട്ടുമിട്ട സുഹൃത്തിനു (അംബാനി) വേണ്ടി കോടിക്കണക്കിനു രൂപയുടെ അഴിമതി ഇടപാടില്‍ ഇടപെടുകയായിരുന്നു മോഡിയെന്നും അവര്‍ ആരോപിച്ചു.
റാഫേല്‍ എയര്‍ക്രാഫ്റ്റ് ഇടപാടിന്റെ വിവരങ്ങള്‍ ഔദ്യോഗികരഹസ്യമായതിനാല് പുറത്തുവിടാനാകില്ലെന്നാണ് എന്‍ഡിഎ സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, മോഡിയുടെ സുഹൃത്തിന്റെ സ്ഥാപനമായ റിലയന്‍സിന് 1,30,000 കോടി രൂപയുടെ പ്രവൃത്തി കൈമാറ്റം ചെയ്യപ്പെട്ടതായി എല്ലാവര്ക്കും അറിയാം. അതില്‍നിന്നു തന്നെ റാഫേല്‍ ഇടപാടിന്റെ താല്‍പ്പര്യവും അറിയാം.