മല്‍ഡ: പശ്ചിമബംഗാളില്‍ തൃണമൂല്‍ ബിജെപി പോര് ശക്തമാകുന്നു. മല്ഡയിലെ പഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍ക്കയറി ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമത്തിനിടെ മൂന്നു വയസ്സുള്ള കുഞ്ഞിന് തലയ്ക്ക് വെടിയേറ്റു.
അംഗത്തിന്റെ മകനാണ് വെടിയേറ്റത്. കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന സൂചന. തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായാണ് ഇവര്‍ മത്സരിച്ചിരുന്നത്. എന്നാല്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമ്പോള്‍ ഇവര്‍ തൃണമൂലിന് വോട്ടു ചെയ്തു.
ഇതില്‍ രോഷാകുലരായാണ് ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി പ്രശ്നമുണ്ടാക്കിയത്. അതേസമയം, തൃണമൂല്‍ പ്രവര്‍ത്തകര്‍ തന്നെയാണ് അക്രമത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിച്ചു. സംസ്ഥാനത്ത് തുടരുന്ന ബിജെപി തൃണമൂല്‍ സംഘട്ടനങ്ങളില്‍ പത്തു പേര് കൊല്ലപ്പെട്ടിട്ടുണ്ട്.