കേരളത്തിന്റെ പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രണ്ടാഴ്ചക്ക് ശേഷം ചര്‍ച്ച നടത്തും. വിദേശ സഹായം സ്വീകരിക്കുന്നതിലുള്ള തടസ്സം നീക്കുന്നതില്‍ വിദേശകാര്യ മന്ത്രിയുമായി കൂടിയാലോചന നടത്തുമെന്നും അദ്ദേഹം കേരളത്തില്‍ നിന്നുള്ള എംപിമാരെ അറിയിച്ചു.
പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് സമഗ്ര പുനരധിവാസ പാക്കേജ് അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടത്, വലത് എംപിമാര്‍ ഒന്നിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടത്.
വിഷയം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നല്കി. അധിക ധനസഹായം, സൗജന്യ അരി, ഗോതമ്പ് അടക്കമുള്ള അവശ്യ ഭക്ഷ്യോല്പന്നങ്ങള് തുടങ്ങിയവ ഉടന്‍ അനുവദിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.
കൃഷിമന്ത്രി രാധാമോഹന്‍ സിങുമായും ഭക്ഷ്യവകുപ്പ് മന്ത്രി രാംവിലാസ് പാസ്വാനുമായും എംപിമാര്‍ ഇന്ന് ചര്‍ച്ച നടത്തും.
-.