കോയമ്പത്തൂര്‍: ആദ്യകാലഘട്ടത്തില്‍ വസ്ത്രങ്ങള്‍ തേച്ച് വൃത്തിയാക്കുന്നതിന് നാം തീപ്പൊരി ഇട്ട് ഊതി ഉപയോഗിച്ചു വരികയായിരുന്നു പതിവ്. ശേഷം കാലം വളരുന്നതിനനുസരിച്ച് മാറ്റങ്ങളും വന്നു. തീപ്പൊരിയില്‍ നിന്നും വൈദ്യുതി തേപ്പു പെട്ടി എന്നതു വരെ എത്തി. എന്നാല്‍ അവയില്‍ നിന്നും മാറ്റം അനിവാര്യം എന്ന ആശയം ഉള്‍കൊണ്ടുകൊണ്ട് വിപ്ലവകരമായ കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് കോയമ്പത്തൂര്‍ സ്വദേശിയായ അലക്കു തൊഴിലാളി പ്രഭു.
എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചു കൊണ്ട് തേപ്പു പെട്ടി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നാണ് പ്രഭുവിന്റെ കണ്ടെത്തല്‍. പരിസ്ഥിതിക്ക് ഇണങ്ങുന്നതും, ചെലവുകുറഞ്ഞതുമായ രീതിയായതുകൊണ്ട് നഗരത്തിലെ മിക്ക അലക്കു കമ്പനികളും ഈ രീതി സ്വീകരിച്ചു തുടങ്ങി കഴിഞ്ഞു. എല്‍പിജി ഗ്യസ് ഉപയോഗിച്ചാണ് തുണികള്‍ തേയ്ക്കുന്നത് മറ്റു രീതികള്‍ വെച്ച് നോക്കുമ്പാള്‍ വളരെ പെട്ടെന്ന് തന്നെ തുണികള്‍ തേയ്ക്കാന്‍ ഗ്യാസ് സിലിന്‍ഡര്‍ ഉപയോഗിച്ച് കൊണ്ട് സാധിക്കും ചിലവും വളരെ കുറവാണ് കോയമ്പത്തൂര്‍ സ്വദേശി പ്രഭു പറയുന്നു.
അഞ്ച് കിലോ ഗ്യാസ് കൊണ്ട് 800 തുണികള്‍ തേയ്ക്കാന്‍ സാധിക്കും. എല്‍പിജി ഗ്യാസ് സിലിന്‍ഡര്‍, ഗ്യാസ് അയണ്‍ ബോക്സ് എന്നിവയുടെ വില കുറയുകയാണെങ്കില്‍ ഈ പ്രദേശത്തെ എല്ലാവരും തന്നെ ഗ്യാസ് ഉപയോഗിച്ചുകൊണ്ടുള്ള തേപ്പുപെട്ടികളിലേക്ക് മാറും പ്രഭു കൂട്ടിച്ചേര്‍ത്തു.