ലഖ്നൗ: അഞ്ചാമത്തെ ഭാര്യയെ ജീവിതത്തിലേക്ക് ക്ഷണിക്കാനിരിക്കെ മധ്യവയസ്കന്റെ വിവാഹം തടഞ്ഞ് ആദ്യ ഭാര്യമാരും മക്കളും. ഉത്തര്‍പ്രദേശിലെ സീതാപുരിലായിരുന്നു സംഭവം. ഷാഫി അഹമ്മദ് എന്ന 55കാരന്റെ വിവാഹമാണ് ആദ്യ ഭാര്യമാരും മക്കളും ചേര്‍ന്ന് മുടക്കിയത്.
സംഭവം പുറത്തറിഞ്ഞതോടെ വരനെ വിവാഹ വേദിയില്‍ വച്ച് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മുന്‍പ് നാലുതവണ വിവാഹിതനാണെന്ന കാര്യ മറച്ചുവച്ചായിരുന്നു അഞ്ചാമത്തെ വിവാഹത്തിനൊരുങ്ങിയത്. ഇതോടെയാണ് ഭാര്യമാരും ഏഴുമക്കളും വേദിയിലെത്തി വിവാഹം മുടക്കിയത്.
also read: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു, സന്യാസി ഒളിവില്‍, ലുക്ക്ഔട്ട് നോട്ടീസ്
വിവാഹ ചടങ്ങ് പുരോഗമിക്കെയാണ് അച്ഛന്റെ അഞ്ചാം വിവാഹം തടയാന്‍ ഏഴുമക്കളും അമ്മമാര്‍ക്കൊപ്പം വേദിയിലേക്കെത്തിയത്. തുടര്‍ന്ന് വധുവിന്റെ വീട്ടുകാരെ മക്കള്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് വരന് വിവാഹത്തട്ടിപ്പുകാരനാണെന്ന് വെളിപ്പെട്ടത്.
വിവരമറിഞ്ഞ വധു വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്നറിഞ്ഞ വധുവിന്റെ ബന്ധുക്കള്‍ വരനെ കണക്കിന് പെരുമാറി. പിന്നീട് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ആദ്യ രണ്ട് വിവാഹത്തിലും നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയ ഇയാള്‍ രഹസ്യമായാണ് മൂന്നാമതും നാലാമതും വിവാഹിതനായതെന്ന് മക്കള്‍ ആരോപിക്കുന്നു.