നമ്മുടെ സൈനികർ മഴയും മഞ്ഞും വെയിലും മാത്രമല്ല പ്രകൃതിയിലെ ശത്രുക്കളോടും പൊരുതിയാണ് ഓരോ നിമിഷവും രാജ്യത്തെ കാക്കുന്നത്. ഇപ്പോഴിതാ ഏത് സാഹചര്യത്തേയും സംയമനത്തോടെ നേരിടുന്ന സൈനികരുടെ ശേഷിക്ക് ഉദാഹരണമാകുന്ന വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
പ്രതികൂലമായൊരു സാഹചര്യത്തെ സംയമനപൂർവം പ്രതിരോധിക്കുന്നൊരു പട്ടാളക്കാരന്റെ വീഡിയോ ആണ് വൈറലാകുന്നത്. തോക്കേന്തി മണ്ണിൽ കമഴ്ന്നുകിടന്ന് പോരാട്ടത്തിൽ പങ്കാളിയാകുന്നതിനിടെ പെട്ടെന്ന് കൺമുന്നിലേക്ക് പാഞ്ഞെത്തിയ കൊടും വിഷമുള്ള രാജവെമ്പാലയെ പട്ടാളക്കാരൻ പ്രതിരോധിക്കുന്നതാണ് വീഡിയോയിലുള്ളത്.
ശബ്ദമുണ്ടാക്കാനോ മറ്റുള്ളവരെ സഹായത്തിന് വിളിക്കാനോ ഒന്നും സമയം ചിലവഴിക്കാതെ വളരെ ബുദ്ധിപരമായി ഇദ്ദേഹം പാമ്പിനെ പിടികൂടുകയാണ്. ഏതാനും സെക്കൻഡുകൾ പാമ്പിനെ നിരീക്ഷിച്ച ശേഷം അതിനെ കൈകൊണ്ട് തലയ്ക്ക് പിടിക്കുകയാണ് പട്ടാളക്കാരൻ. ഇത്രയുമാണ് വീഡിയോയിലുള്ളത്. നിരവധി പേരാണ് സോഷ്യൽമീഡിയയിൽ ഈ വീഡിയോ പങ്കുവയ്ക്കുന്നത്.