മുംബൈ: അമിതമായി ഫോണ്‍ ഉപയോഗിക്കുന്നുവെന്ന കാരണത്താല്‍ സ്വന്തം സഹോദരിയെ പതിനാറുവയസുകാരനായ സഹോദരന് കഴുത്ത് ഞെരിച്ച് കൊന്നു. താനെയിലെ വാലിവ് എന്ന സ്ഥലത്താണ് സംഭവം.
സഹോദരിയുടെ അമിത ഫോണ്‍ വിളി കാരണം തനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ലെന്നും അതിനാലാണ് താന്‍ സഹോദരിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് സഹോദരന് പോലീസിനോട് പറഞ്ഞു.
അമ്മ ജോലിക്ക് പോയി കഴിഞ്ഞാലുടന്‍ സഹോദരി മുഴുവന്‍ സമയവും ഫോണിലാണെന്നും, ഈ ശീലം മാറ്റണമെന്ന് താന്‍ പലവട്ടം പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ സഹോദരി അതെല്ലാം ധിക്കരിച്ച് ഫോണ്‍ വിളി തുടര്‍ന്ന് കൊണ്ടേയിരുന്നു. ഇതേ തുടര്‍ന്ന് ദേഷ്യം വന്നാണ് താന്‍ സഹോദരിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് സഹോദരന് പോലീസിനോട് പറഞ്ഞു.
സംശയം തോന്നി അയല്‍വാസി വീട് പരിശോധിച്ചപ്പോഴാണ് സഹോദരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.അയവാസി ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കൊല്ലാന്‍ ഉപയോഗിച്ച ദുപ്പട്ട പോലീസ് വീട്ടില്‍ നിന്ന് കണ്ടെത്തി. സഹോദരനെ പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തു.