കൊൽക്കത്ത: സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ തെന്നിവീണവർക്ക് രക്ഷകരായി റെയിൽവേ ഉദ്യോഗസ്ഥ. ട്രെയിൻ മുന്നോട്ട് നീങ്ങിത്തുടങ്ങിയതോടെ തെന്നിവീഴുകയായിരുന്നു വയോധികയും മകനും.
ഇവരെ രക്ഷിച്ചത് ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടലായിരുന്നു. പശ്ചിമ ബംഗാളിലെ ബാങ്കുര റെയിൽവേസ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തതോടെയാണ് വൈറലായത്. റെയിൽവേ ഉദ്യോഗസ്ഥയെ അഭിനന്ദിച്ചായിരുന്നു റെയിൽവേ മന്ത്രാലയത്തിന്റെ ട്വീറ്റ്.
ട്രെയിൻ മുന്നോട്ട് നീങ്ങി തുടങ്ങിയപ്പോൾ നിരവധിപേർ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് വയോധികയും മകനും കൂട്ടത്തിൽ കയറാൻ ശ്രമിച്ചത്. ഇവർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നത് കണ്ട ഉദ്യോഗസ്ഥ അപകടസാധ്യത മുൻകൂട്ടി കാണുകയായിരുന്നു. വളരെ ദൂരെ നിന്ന് ഇവരുടെ അടുത്തേക്ക് പാഞ്ഞു.
Service & Seva Bhav!
The alertness & swift action taken by RPF staff at Bankura Station, West Bengal saved the lives of an elderly woman & her son who slipped while boarding the moving train.
Passengers are requested not to board or alight a moving train. pic.twitter.com/Dl0WoTBwvP
— Ministry of Railways (@RailMinIndia) August 8, 2022
ഉദ്യോഗസ്ഥ ഭയന്നതുപോലെ തന്നെ ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ അമ്മയും മകനും താഴേക്ക് വീഴുക കൂടിചെയ്തതോടെ ഉദ്യോഗസ്ഥപാഞ്ഞെത്തുകയായിരുന്നു. ഇരുവരും പ്ലാറ്റ്ഫോമിലേക്ക് തെന്നിവീണതിന് തൊട്ടുപിന്നാലെ ഉദ്യോഗസ്ഥ ഇരുവരേയും ട്രെയിൻ ഓടുന്ന ട്രാക്കിനിടയിൽ പെടാതിരിക്കാൻ വലിച്ച് നീക്കിയാണ് രക്ഷപ്പെടുത്തിയത്.
കൃത്യസമയത്ത് ഉദ്യോഗസ്ഥ നടത്തിയ നീക്കം രണ്ട് മനുഷ്യജീവനുകളെ ദാരുണമായ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയതിന് നന്ദി പറയുകയാണ് സോഷ്യൽമീഡിയ.