ചക്ക കഴിക്കാന്‍ ആര്‍ത്തി മൂത്ത് ഒരു ആന ചക്ക പറിച്ചെടുക്കാന്‍ നടുത്തുന്ന ശ്രമങ്ങളുടെ രസകരമായ ഒരു വീഡിയോ ആണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. മുന്‍കാലുകള്‍ പ്ലാവില്‍ ചവിട്ടി ഉയര്‍ന്ന് തുമ്പിക്കൈ നീട്ടി ചക്ക പറിച്ചെടുക്കുകയായിരുന്നു ആന.
എവിടെ നിന്നുള്ളതാണ് ദൃശ്യങ്ങള്‍ എന്ന് വ്യക്തമല്ല. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമത്തില്‍ ആനയിറങ്ങി ചക്ക പറിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. കുറച്ച് ഉയരത്തിലാണ് ചക്കയുള്ളത്. അതിനാല്‍ വിചാരിച്ചതുപോലെ ആദ്യം ചക്കപറിക്കാന്‍ ആനയ്ക്ക് കഴിഞ്ഞില്ല.
ആദ്യം തുമ്പിക്കൈ കൊണ്ടും പിന്നെ പ്ലാവ് കുലുക്കിയും ചക്കയിടാന്‍ ആന ശ്രമിച്ചു . ആ പരിശ്രമങ്ങളൊന്നും ഫലം കാണാതെ വന്നതോടെ ആന പുതിയ ട്രിക്കെടുക്കുകയായിരുന്നു. മുന്‍കാലുകള്‍ പ്ലാവില്‍ ചവിട്ടി ഉയര്‍ന്ന് തുമ്പിക്കൈ നീട്ടി ചക്ക പറിച്ചെടുത്തു.
Jackfruit is to Elephants what Mangoes are to humans.. and the applause by humans at the successful effort of this determined elephant to get to Jackfruits is absolutely heartwarming 😝
video- shared pic.twitter.com/Gx83TST8kV
— Supriya Sahu IAS (@supriyasahuias) August 1, 2022
ഇതു കണ്ട പരിസരവാസികള്‍ കയ്യടിച്ചും ആര്‍പ്പുവിളിച്ചും ആനെയ പ്രോത്സാഹിപ്പിച്ചു. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യം ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് പങ്കുവച്ചത്. നിരവധിയാളുകള്‍ ഇപ്പോള്‍ത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.