ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ താറാവിന് കഴിയുമത്രേ!താറാവ് നീന്തിയാല്‍ വെള്ളത്തില്‍ ഓക്സിജന്‍ കൂടും; മണ്ടന്‍ പ്രസ്താവനയുമായി വീണ്ടും ബിപ്ലബ് ദേബ്
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ മണ്ടന്‍ പ്രസ്താവനകളുടെ പട്ടിക ഇനിയും നീളുകയാണ്. ഒടുവില്‍ പ്രധാനമന്ത്രി വരെ വിളിച്ചു വരുത്തി താക്കീത് ചെയ്തുവിട്ടു. എന്നിട്ടും മണ്ടത്തരങ്ങള്‍ക്ക് കയ്യും കണക്കുമില്ല. biblab deb statement about ducks.
ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുവാന്‍ ജനങ്ങള്‍ക്ക് താറാവിനെ വിതരണം ചെയ്യണമെന്നാണ് ബിപ്ലബ് പറയുന്നത്. അവ വെള്ളം ശുദ്ധീകരിക്കുകയും, ജലത്തിലെ ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം.
നീര്‍മഹലിനടുത്തുള്ള രുദ്രസാഗര്‍ തടാകത്തില്‍ വള്ളംകളി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ബിപ്ലബ്. തടാകത്തിനടുത്ത് ജീവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കായി 50,000 താറാക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.