ചണ്ഡീഗഡ്: പഞ്ചാബിന് ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത്മൻ നാളെ വിവാഹിതനാകുന്നു. ഭഗവന്തിന്റെ രണ്ടാംത്തെ വിവാഹമാണിത്. ഡോ ഗുർപ്രീത് കൗർ ആണ് വധു. തലസ്ഥാനമായ ചണ്ഡീഗഡിൽ നടക്കുന്ന വിവാഹ ചടങ്ങിലേക്ക് ഏറ്റവും അടുപ്പമുള്ളവരെ മാത്രമാണ് അദ്ദേഹം ക്ഷണിച്ചിരിക്കുന്നത്.
അടുത്ത കുടുംബാംഗങ്ങളെ കൂടാതെ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജരിവാളും ചണ്ഡീഗഡിലെത്തും.
തന്റെ ആദ്യ വിവാഹത്തിൽ നിന്ന് ആറ് വർഷം മുമ്പാണ് ഭഗവന്ത് വിവാഹമോചിതനായത്. ഇന്ദർപ്രീത് കൗറിനെയാണ് ആദ്യം വിവാഹം ചെയ്തിരുന്നത്. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. അമേരിക്കയിലാണ് ഇപ്പോൾ താമസം. പിതാവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മക്കൾ പഞ്ചാബിലെത്തിയിരുന്നു.