അഗര്‍ത്തല: പ്രളയകെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിനു വേണ്ടി ഫണ്ട് സ്വരൂപിക്കാന്‍ ഇറങ്ങിയതിന് ത്രിപുര മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിനെതിരെ പിടിച്ചു പറിക്കാരനാക്കി സംഘപരിവാര്‍ പ്രചരണം. സമൂഹമാധ്യമങ്ങളിലാണ് വ്യക്തിഹത്യ ചെയ്തുകൊണ്ടുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
ഫണ്ട് സ്വരൂപിക്കാന്‍ ഇറങ്ങിയ മണിക് സര്‍ക്കാരിന്റെ ചിത്രം റോസ് വാലി ഗ്രൂപ്പ് ചെയര്മാന് ഗൗതം കുണ്ടിന്റെ ചിത്രത്തോടൊപ്പം ചേര്‍ത്ത് വെച്ച് എഡിറ്റ് ചെയ്ത ശേഷം അഗര്‍ത്തലയിലെ രണ്ട് കള്ളന്മാര് തെരുവില്‍ യാചകരെപ്പോലെ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രത്തിന്റെ അടിക്കുറിപ്പ്. ഇതിനെതിരെ ത്രിപുര സിപിഎം പാര്‍ട്ടി നേതൃത്വം പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
അനുപം പോള്‍ എന്നയാളാണ് അപകീര്‍ത്തികരമായ പോസ്റ്റ് ഫേസ്ബുക്കിലിട്ടത്. അഭിഭാഷകനായ കൗശിക് റോയ് ദേബര്‍മ്മ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്കി. മാണിക് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള സംഘപരിവാര്‍ ശ്രമമാണ് ഉണ്ടായിരിക്കുന്നതെന്ന് സിപിഎം നേതൃത്വം കുറ്റപ്പെടുത്തി. കേരളത്തിനായി ഫണ്ട് സ്വരൂപിക്കുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതായും സിപിഎം നേതൃത്വം പറയുന്നുണ്ട്.