ലഖ്നൗ: ഉത്തർപ്രദേശിൽ കല്യാണവേദിയിൽ ആഘോഷവെടിവെയ്പിനിടെ ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. സോനബദ്ര ജില്ലയിലെ ബ്രഹ്മനഗറിലുണ്ടായ സംഭവത്തിൽ വരനാണ് വെടിയുതിർത്തത്. സംഭവത്തിൽ വരൻ മനീഷ് മദേഷിയെ അറസ്റ്റ് ചെയ്ത് എഫ്ഐആർ ഫയൽ ചെയ്തതായി പൊലീസ് അറിയിച്ചു.
കണക്കിൽ 100, ഇംഗ്ലീഷിൽ 99; എസ്എസ്എൽസിക്ക് ഉന്നതവിജയം നേടി സൂര്യ-ജ്യോതിക ദമ്പതികളുടെ മകൾ ദിയ
थाना रॉबर्ट्सगंज क्षेत्रान्तर्गत आशीर्वाद वाटिका मे आयोजित वैवाहिक कार्यक्रम में दूल्हा मनीष मद्धेशिया नि0 रॉबर्ट्सगंज, सोनभद्र द्वारा की गयी हर्ष फायरिंग में गोली लगने से एक व्यक्ति (सेना में कार्यरत) बाबूलाल यादव की मृत्य हो गयी जिसके सम्बन्ध में #DIG/SP SBR द्वारा दी गयी बाइट- pic.twitter.com/gS5QnfM28s
— Sonbhadra Police (@sonbhadrapolice) June 22, 2022
അപകടത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മനീഷിന്റെ സുഹൃത്തായ ജവാൻ ബാബു ലാൽ യാദവാണ് വെടിയേറ്റു മരിച്ചത്. ബാബു ലാലിന്റെ തോക്ക് ഉപയോഗിച്ചാണ് മനീഷ് വെടിയുതിർത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
दूल्हे ने की हर्ष फायरिंग, आर्मी के जवान की हुई मौत। यूपी के @sonbhadrapolice राबर्ट्सगंज का #ViralVideo #earthquake #breastislife #fearwomen #Afghanistan pic.twitter.com/7laX9OUIqD
— RAHUL PANDEY (@BhokaalRahul) June 23, 2022
വരനെ രഥത്തിൽ ആനയിച്ച് കൊണ്ടുവന്നതും ആഘോഷങ്ങളുടെ ഭാഗമായി വെടിയുതിർത്തതും വിഡിയോയിൽ വ്യക്തമായി കാണാം. തോക്ക് പൊലീസ് കണ്ടെടുക്കുകയും ചെയ്തു. പൊതുയിടങ്ങളിലും ആഘോഷ പരിപാടികളിലും തോക്ക് ഉപയോഗിക്കുന്നതിന് രാജ്യത്തു വിലക്കുണ്ട്.