പത്താം ക്ലാസ് പരീക്ഷയില്‍ ഇംഗ്ലീഷും കണക്കുമൊക്കെ ‘ജസ്റ്റ് പാസായ’ ഒരു ഐ.എ.എസ് ഓഫീസറുണ്ട്. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ കുറച്ച് പ്രയാസം തോന്നുമെങ്കിലും സംഭവം സത്യം തന്നെയാണ്. അദ്ദേഹത്തിന്റെ പത്താം ക്ലാസിലെ മാര്ക്ക്ലിസ്റ്റ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
തുഷാര്‍ ഡി സുമേര എന്നാണ് ആ ഐ.എ.എസ് ഓഫീസറുടെ പേര്. പത്താം ക്ലാസിലെ പരീക്ഷയില്‍ ആദ്ദേഹത്തിന് പാസാകാന്‍ ആവശ്യമായ മാര്‍ക്ക് മാത്രമാണ് ലഭിച്ചത്. 100 മാര്‍ക്കിന്റെ പരീക്ഷയില്‍ ഇംഗ്ലീഷിന് 35 മാര്‍ക്കും കണക്കിന് 36 മാര്‍ക്കും മാത്രമാണ് നേടാനായത്.
also read: സുഹൃത്തുമൊത്ത് തോട്ടില്‍ കുളിക്കാനിറങ്ങി, പെയിന്റിംഗ് തൊഴിലാളി മുങ്ങി മരിച്ചു, നടുക്കം
സയന്‍സിലാകട്ടെ 38 മാര്‍ക്കും. അദ്ദേഹത്തിന്റെ മാര്‍ക്ക് ലിസ്റ്റ് മറ്റൊരു ഐ.എ.എസ് ഓഫീസറായ അവനിഷ് ശരണാണ് പങ്കുവെച്ചത്. സുമേരയുടെ ചിത്രവും പത്താം ക്ലാസിലെ മാര്‍ക്ക്ഷീറ്റും ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. നന്ദി പറഞ്ഞുകൊണ്ട് സുമേര ഇതിന് മറുപടി നല്‍കുകയും ചെയ്തു.
2012 ലാണ് തുഷാര്‍ സുമേര ഐ.എ.എസ് ഓഫീസറാകുന്നത്. ആര്‍ട്സ് സ്ട്രീമില്‍ ബിരുദം നേടിയ തുഷാര്‍ സുമേര സ്കൂള്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് യു.പി.എസ്.സി പരീക്ഷ പാസാകുന്നത്.