ബംഗളൂരു: കേരളത്തിലെ പ്രകൃതി ദുരന്തത്തില്‍ മതത്തിനെയും വലിച്ചിഴച്ച് ബിജെപി എംഎല്‍എ. നാടെങ്ങും കൊട്ടിയാഘോഷിച്ച് ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിന്റെ അനന്തരഫലമാണ് പ്രളയം എന്നായിരുന്നു ബസനഗൗഡ പാട്ടീല്‍ യാട്നലിന്റെ പരാമര്‍ശം. പ്രസ്താവനയ്ക്കെതിരെ രോഷം കടുക്കുകയാണ്.
കഴിഞ്ഞവര്‍ഷം ജൂണിലാണ് കേരളത്തിലെ എംഎല്‍എമാര്‍ ചേര്‍ന്ന് ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ഹിന്ദുക്കളുടെ വികാരത്തെ മുറിവേല്‍പ്പിച്ചാല്‍ മതം ശിക്ഷിക്കും. ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കേരളം പ്രളയത്തില്‍ അമര്‍ന്നു -അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടെന്നാണ് കേരളത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, പശുക്കളെ കൊന്നൊടുക്കുകയാണ്.
വടക്കന്‍ കര്‍ണാടകത്തിലെ വിജയപുരയില്‍നിന്നുള്ള എംഎല്‍എയായ ബസവനഗൗഡ പാട്ടീല്‍ ഇതിനുമുമ്പും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള പേരാട്ടമാണെന്ന ബസനഗൗഡ പാട്ടീലിന്റെ പ്രസ്താവന വിവാദമായിരുന്നു. ബിജെപി എംഎല്‍എമാരോട് ഹിന്ദുക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിക്കുന്ന വീഡിയോ കഴിഞ്ഞ ജൂലായിലാണ് പുറത്തുവന്നത്. ഇത് വിവാദമായെങ്കിലും പാട്ടീല്‍ പ്രസ്താവനയെ ന്യായീകരിക്കുകയാണ് ചെയ്തത്.