നടുവേദനയുള്ള ഭാര്യയ്ക്ക് സഞ്ചരിക്കാന്‍ 90,000 രൂപ വിലയുള്ള ഒരു മോപ്പഡ് ബൈക്ക് വാങ്ങി നല്കി യാചകന്. മധ്യപ്രദേശിലാണ് സംഭവം. ചിന്ദ്വാര ജില്ലയിലെ സന്തോഷ് കുമാര്‍ സാഹു ആണ് ഭാര്യ മുന്നിക്കായി മോപ്പഡ് വാങ്ങിയത്. നാല് വര്‍ഷത്തെ ഭിക്ഷാടനത്തില്‍ നിന്നുള്ള സമ്പാദ്യമാണ് ഇദ്ദേഹം ഇതിനായി ചെലവഴിച്ചത്.
അമര്‍വാര ഗ്രാമത്തിന്റെ പരിസരപ്രദേശങ്ങളിലെ ഭിക്ഷാടകരാണ് സാഹുവും മുന്നിയും. കാലുകള്‍ക്ക് സ്വാധീനക്കുറവുള്ളതിനാല്‍ ഭാര്യ തള്ളുന്ന ട്രൈസൈക്കിളിലാണ് ഇവര്‍ തൊഴില്‍ ചെയ്തുപോന്നത്. എന്നാല്‍ ദിവസം മുഴുവന്‍ ട്രൈസൈക്കിള്‍ തള്ളേണ്ടിവന്ന മുന്നിക്ക് പലപ്പോഴും അസുഖമോ നടുവേദനയോ ഉണ്ടാകാറുണ്ടായിരുന്നു.
ഭാര്യ നേരിടുന്ന പ്രയാസങ്ങള്‍ കണ്ടപ്പോഴാണ് സന്തോഷ് മോപ്പഡ് വാങ്ങണമെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. 300 മുതല്‍ 400 വരെയുള്ള ദിവസവരുമാനം സമ്പാദിക്കാന്‍ തുടങ്ങിയതോടെ 90,000 രൂപയ്ക്ക് ഇവര്‍ വാഹനം സ്വന്തമാക്കി.
#WATCH A beggar, Santosh Kumar Sahu buys a moped motorcycle worth Rs 90,000 for his wife Munni in Chhindwara, MP
Earlier, we had a tricycle. After my wife complained of backache, I got this vehicle for Rs 90,000. We can now go to Seoni, Itarsi, Bhopal, Indore, he says. pic.twitter.com/a72vKheSAB
— ANI MP/CG/Rajasthan (@ANI_MP_CG_RJ) May 24, 2022
മോപ്പെഡ് വാങ്ങിയതോടെ സിയോനി, ഇറ്റാര്‍സി, ഭോപ്പാല്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രയും എളുപ്പമായെന്ന് ദമ്പതികള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.