ന്യൂഡല്‍ഹി: അകാലി ദള്‍ നേതാവും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി തലവനുമായ മന്‍ജിത് സിങ്ങിനു നേരെ ആക്രമണം. കലിഫോര്‍ണിയയിലെ യൂബാ സിറ്റി ഗുരുദ്വാരയ്ക്ക് പുറത്ത് ശനിയാഴ്ചയാണ് ഒരു സംഘം ആളുകള്‍ മന്‍ജിത് സിങ്ങിനെ കൈയ്യേറ്റം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റു ചെയ്തതായി അറസ്റ്റ് ചെയ്തു. ഒരാഴ്ചയില്‍ മന്ജിതിനു നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്.
മന്‍ജിത് സിങ്ങിനെ തള്ളി താഴെയിട്ട സംഘം, അദ്ദേഹത്തെ ചവിട്ടുകയും തലപ്പാവ് ഊരിയെറിയുകയും ചെയ്തു. മന്‍ജിത് സിങ്ങിന്റെ മുഖത്ത് കരി ഓയില്‍ ഒഴിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നെ ആക്രമിച്ച സംഘത്തില്‍ ഇരുപതിനും മുപ്പതിനും ഇടയില്‍ ആളുണ്ടായിരുന്നു. അവര്‍ കയ്യേറ്റം ചെയ്തപ്പോഴും ഞാന്‍ ഒന്നും മിണ്ടിയില്ല. ഗുരുദ്വാരയെ ആദരിക്കണമെന്നും തിരികെ ഒന്നും ചെയ്യരുതെന്നും എന്നോടൊപ്പമുണ്ടായിരുന്നവരോടും ഞാന്‍ പറഞ്ഞിരുന്നു. ഇതുകൊണ്ടൊന്നും എന്നെ ഭയപ്പെടുത്താനാകില്ല. ഞാന്‍ പോരാട്ടം തുടരും മന്‍ജിത് സിങ് പറഞ്ഞു.