ന്യൂഡൽഹി: ഗാർഹികാവശ്യത്തിനുള്ള പാചകവാതക വിലയിൽ വീണ്ടും വർധനവ്. 50 രൂപയാണ് സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ 14.2 കിലോ പാചക വാതക സിലിണ്ടറിന് വില 1006.50 രൂപയായി ഉയർന്നു. നേരത്തെ ഇത് 956.05 രൂപയായിരുന്നു.
വാണിജ്യാവശ്യത്തിനായുള്ള പാചകവാതകത്തിന്റെ വില കഴിഞ്ഞയാഴ്ച വർധിപ്പിച്ചിരുന്നു. 102 രൂപയുടെ വർധനയാണ് വരുത്തിയത്.. 19 കിലോ സിലിണ്ടറിന്റെ വില 2253 രൂപയാണ്.