മുസ്ലീം യുവതിയെ വിവാഹംം ചെയ്തതിന് ദലിത് യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് കുത്തിക്കൊന്നു. ഹൈദരാബാദിലാണ് നാടിനെ നടുക്കുന്ന സംഭവം. കാര്‍ വില്പനക്കാരനായ ബി.നാഗരാജുവാണ് (25) ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. ഭാര്യയുടെ ബന്ധുക്കളാണ് യുവാവിനെ കുത്തിക്കൊന്നത്.
ഭാര്യയോടൊപ്പം ബൈക്കില്‍ പോകവെ തടഞ്ഞുനിര്‍ത്തി അടിച്ചും കുത്തിയും ക്രൂരമായിയാണ് കൊലപ്പെടുത്തിയത്. നാഗരാജുവിനെ ആക്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. പ്രണയിച്ച് വിവാഹിതനായ നാഗരാജുവിനെ, ഭാര്യ സയ്യിദ് ആഷ്രിന്‍ സുല്‍ത്താനയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് ഇരുമ്പുവടികൊണ്ട് അടിച്ചും കത്തികൊണ്ട് കുത്തിയും കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
also read: അമിതവേഗത്തിലെത്തിയ കാര്‍ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു, ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്
ഇവരെ അറസ്റ്റ് ചെയ്തു. ബാല്യകാല സുഹൃത്തുക്കളും സഹപാഠികളുമായിരുന്ന നാഗരാജുവും ആഷ്രിന്‍ സുല്‍ത്താനയും കഴിഞ്ഞ ജനുവരി 31 ന് ആര്യസമാജത്തിലാണ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹിതരായത്. ആഷ്രിന്‍ പല്ലവിയെന്നു പേരുമാറ്റുകയും ചെയ്തു.
വിവാഹശേഷവും ആഷ്രിന്റെ വീട്ടുകാര്‍ നാഗരാജുവിനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഇതേക്കുറിച്ചു പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ബുധനാഴ്ച രാത്രി 8.45ന് സരൂന് നഗറില്‍ ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളെ ആഷ്രിന്റെ സഹോദരന് സയ്യിദ് മോബിന് അഹമ്മദ്, മുഹമ്മദ് മസൂദ് അഹമ്മദ് എന്നിവര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
His crime was to marry Muslim girl. No, this is not surprising. They always kill any non-Muslim who marry Muslim girl without converting to Islam. Where are those who support Hindu girls marrying Muslims? Are you hiding in holes? Hypocrites!
pic.twitter.com/xsdW56WIgC— Bhushan Marde (@BhushanMarde) May 5, 2022
‘ട്രാഫിക്കും ആളുകളും തിങ്ങി നിറഞ്ഞ റോഡില്‍ നിമിഷങ്ങള്‍ക്കകം എല്ലാം കഴിഞ്ഞു. ആരും ഇയാളെ രക്ഷിക്കാന്‍ വന്നിലായിരുന്നു. റോഡിന്റെ നടുവില്‍ വെച്ചാണ് എന്റെ ഭര്‍ത്താവിനെ കൊന്നത്. അഞ്ച് പേരുണ്ടായിരുന്നു. അതില്‍ എന്റെ ജേഷ്ഠനും മറ്റ് ആളുകളും ആ സംഘത്തിലുണ്ടായിരുന്നു. എല്ലാവരോടും ഞാന്‍ അപേക്ഷിച്ചു ആരും രക്ഷപ്പെടുത്താന്‍ വന്നില്ല. എന്റെ കണ്മുന്നില് വെച്ച് അദ്ദേഹത്തെ അവര്‍ കൊന്നു’- ഭാര്യ സുല്‍ത്താന പറഞ്ഞു. സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ രീതിയുള്ള പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.