വീടുകളിലെ നിത്യോപയോഗ സാധനങ്ങളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് പഞ്ചസാര. പഞ്ചസാര തയ്യാറാക്കുന്നത് കരിമ്പില്‍ നിന്നാണെന്ന് നമ്മളില്‍ മിക്കവര്‍ക്കും അറിയാം. എന്നാല്‍ എങ്ങനെയാണ് കരിമ്പില്‍ നിന്ന് പഞ്ചസാരയുണ്ടാക്കുന്നത് എന്നത് പലര്‍ക്കും അറിവില്ല.
പഞ്ചസാരയുണ്ടാക്കാന് വ്യാപകമായി കരിമ്പ് കൃഷി നടക്കുന്ന ഇടങ്ങള്‍ തന്നെയുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ കരിമ്പില്‍ നിന്ന് പഞ്ചസാര തയ്യാറാക്കാന്‍ ചെറുതും വലുതുമായി ധാരാളം ഫാക്ടറികളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പല ഘട്ടങ്ങളിലൂടെയാണ് പഞ്ചസാരയുണ്ടാക്കുന്നത്.
ഒരു ഫാക്ടറിയില്‍ എങ്ങനെയാണ് കരിമ്പില്‍ നിന്ന് പഞ്ചസാര തയ്യാറാക്കുന്നത് എന്നത് കാണിക്കുന്നൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഒരു ഫാക്ടറിയില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ‘ഫുഡീ ഇന്‍കാര്‍നേറ്റ്’ എന്ന ഇന്‍സ്റ്റഗ്രാം പേജിലും യൂട്യൂബ് ചാനലിലുമാണ് ഈ വീഡിയോ വന്നിരിക്കുന്നത്.