ഹൈദരാബാദ്: ഗതാഗത നിയമലംഘനത്തിന് നടൻ നാഗചൈതന്യക്ക് ഹൈദരാബാദ് പോലീസ് പിഴയിട്ടു. താരത്തിന്റെ വാഹനത്തിൽ കറുത്ത ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് പിഴ. 700 രൂപ പിഴയും നാഗചൈതന്യയ്ക്ക് ചുമത്തി.
മറ്റൊരു വിവാഹം കഴിക്കാന്‍ മകന് തടസ്സം, കഴുത്ത് ഞെരിച്ച കൊന്ന് മാതാവ്, അറസ്റ്റ്
കൂടാതെ നടന്റെ കാറിൽ നിന്ന് ടിന്റഡ് ഗ്ലാസ് നീക്കം ചെയ്യുകയും ചെയ്തു. കഴിഞ്ഞ കുറച്ചുനാളുകളായി തെലുങ്ക് ചലച്ചിത്ര പ്രമുഖരുടെ വാഹനങ്ങളിൽ ടിന്റഡ് ഗ്ലാസുകൾ ഉപയോഗിച്ചതിന് ഹൈദരാബാദ് പോലീസ് പിഴചുമത്തി വരികയാണ്.
നടന്മാരായ അല്ലു അർജുൻ, ജൂനിയർ എൻ.ടി.ആർ, മഞ്ചു മനോജ്, കല്യാൺ റാം, സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് എന്നിവരിൽ നിന്നും കഴിഞ്ഞദിവസങ്ങളിൽ പിഴയീടാക്കിയിരുന്നു.