ചെന്നൈ: ദിനംപ്രതി ഇന്ധനവില കൂടി കൊണ്ടിരിക്കുകയാണ്. സാധാരണക്കാരെയാണ് ഇത് ഏറെ ബാധിക്കുന്നത്. രാജ്യവ്യാപകമായി ഇന്ധനവില വര്‍ധനവിനെതിരായ പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ നവദമ്പതികള്‍ക്ക് പെട്രോളും ഡീസലും സമ്മാനമായി നല്‍കിയിരിക്കുകയാണ് സുഹൃത്തുക്കള്‍.
രസകരമായ ഈ സംഭവം നടന്നത് തമിഴ്നാട്ടിലെ ചെങ്കല്‍പേട്ട് ജില്ലയിലാണ്. ഗ്രേസ് കുമാറിനും ഭാര്യ കീര്ത്തനക്കുമാണ് തങ്ങളുടെ വിവാഹ ദിവസം പ്രത്യേകതയുള്ള ഈ സമ്മാനം ലഭിച്ചത്. വിവാഹ ചടങ്ങിനെത്തിയ സുഹൃത്തുക്കള്‍ ദമ്പതികള്‍ക്ക് സമ്മാനിച്ചത് ഒരു ലിറ്റര്‍ പെട്രോളും ഡീസലും.
also read: കേരളത്തില്‍ ഇന്ന് 291 പേര്‍ക്ക് കോവിഡ്, 323 പേര്‍ക്ക് രോഗമുക്തി
സമ്മാനമായി കുപ്പികണ്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് സന്തോഷത്തോടെ ഇരുവരും ചേര്‍ന്ന് സുഹൃത്തുക്കള്‍ നല്കിയ സമ്മാനം സ്വീകരിച്ചു. 15 ദിവസത്തിനുള്ളില്‍ തമിഴ്നാട്ടില്‍ പെട്രോള്‍, ഡീസല്‍ വില 9 രൂപയിലധികമാണ് വര്‍ധിച്ചത്. ഒരു ലിറ്റര്‍ പെട്രോള്‍ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ് ഇപ്പോഴത്തെ വില.