കൊൽക്കത്ത: പ്രശസ്ത ബംഗാളി നടൻ അഭിഷേക് ചാറ്റർജി അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച കൊൽക്കത്തയിൽ വെച്ചായിരുന്നു അന്ത്യം. 1986-ൽ പത്ബോള എന്ന ബംഗാളി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അഭിഷേക് ചാറ്റർജി, ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
സന്ധ്യാ റോയ്, പ്രൊസെൻജിത് ചാറ്റർജി, തപസ് പോൾ, ഉത്പൽ ദത്ത് തുടങ്ങിയ മുതിർന്ന അഭിനേതാക്കളോടൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ സുജൻസഖി, ലത്തി, ശംഖ സിദുരർ ദിബ്ബി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ സഹനടനായി തിളങ്ങി.
Sad to know of the untimely demise of our young actor Abhishek Chatterjee . Abhishek was talented and versatile in his performances, and we shall miss him. It is a great loss for TV serials and our film industry. My condolences to his family and friends.
— Mamata Banerjee (@MamataOfficial) March 24, 2022
ഓരാ ചാർജോൺ, തുമി കോട്ടോ സുന്ദർ, സുരേർ ആകാശേ, തൂഫാൻ, മര്യാദ, അമർ പ്രേം, പാപ്പി, ഹരനേർ നാറ്റ് ജമൈ, ജീവൻ പ്രദീപ്, പുരോഷോത്തം അബിർവാബ്, മേയർ അഞ്ചൽ, അർജുൻ അമർ നാം, സാബുജ് സാത്തി എന്നിവയാണ് അഭിഷേക് ചാറ്റർജിയുടെ പ്രധാന ചിത്രങ്ങൾ. അഭിഷേക് ചാറ്റർജിയുടെ വിയോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അനുശോചനം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അനുശോചന കുറിപ്പ് പങ്കുവെച്ചത്.