ന്യൂഡല്‍ഹി: ആം ആദ്മി മുതിര്‍ന്ന നേതാവ് അശുതോഷിന് പിന്നാലെ ആശിഷ് ഖേതനും ആം ആദ്മി വിടുന്നു. നിയമപരിശീലനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ലെന്നും ട്വിറ്ററിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്.
ആശിഷ് ഖേതന് ഓഗസ്റ്റ് 15ന് അരവിന്ദ് കേജ്രിവാളിന് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
അതേസമയം വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് പാര്‍ട്ടിയില്‍ നിന്ന് അശുതോഷ് മുന്‍പ് രാജി വെച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് അശുതോഷിന്റെ രാജി സ്വീകരിക്കാന്‍ കഴിയില്ലെന്ന് അരവിന്ദ് കേജ്രിവാള് വ്യക്തമാക്കിയിരുന്നു.