ഉത്തരാഖണ്ഡ്: മലയിടുക്കിലേക്ക് വാഹനം മറിഞ്ഞ് പതിനനാല് പേര്‍ക്ക് ദാരുണാന്ത്യം. കുമയൂണിലെ സുഖിദാങ് റീത്ത സാഹിബ് റോഡിന് സമീപത്തായാണ് ഞെട്ടിക്കുന്ന സംഭവം. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ട ബസ് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകടത്തില്‍പെട്ടവരുടെ വിവരങ്ങള്‍ ഒന്നും അറിയാനായിട്ടില്ലെന്ന് കുമയോണ്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് നിലേഷ് ആനന്ദ് ഭാര്‍നെ ദേശീയമാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
അപകടത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.