തിരുവനന്തപുരം: തിരുവനന്തപുരത്ത് നാല് വയസുകാരന് കാല്‍വഴുതി കുളത്തില്‍ വീണു മരിച്ചു. വെമ്പായത്താണ് അപകടം. തേക്കട കുളക്കോട് മുനീറയുടെ മകന് ലാലിന് മുഹമ്മദ് (4) ആണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. സമീപത്തെ വീട്ടില്‍ നിന്ന് പാല് വാങ്ങാന്‍ മുനീറ ലാലിനെ പറഞ്ഞുവിട്ടിരുന്നു. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി മടങ്ങി വന്നില്ല. തുടര്‍ന്ന് ലാലിന്റെ മൂത്ത സഹോദരന് ലല്ലു അന്വേഷിച്ചു പോയി.
റോഡിനു സമീപത്തെ കുളത്തിന്റെ കരയില്‍ പാല് ഇരിക്കുന്നത് ലല്ലുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. കുളത്തില്‍ നോക്കിയപ്പോള്‍ ലാലിന് കുളത്തില്‍ കിടക്കുന്നതും കണ്ടു. ലല്ലു വിവരം അറിയച്ചതിന് പിന്നാലെ മുനീറയും സമീപവാസികളും എത്തി ലാലിനെ കരയില്‍ കയറ്റി.
തുടര്‍ന്ന് കന്യാകുളങ്ങര ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു.