ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തില്‍ ആധാറിനായി എത്തുന്നവരില്‍ നിന്നും പണം ഈടാക്കില്ലെന്ന് യുഐഡിഎഐ. ഇതുസംബന്ധിച്ച് എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍ക്ക് യുഐഡിഎഐ നിര്‍ദ്ദേശം നല്കി. സെപ്റ്റംബര്‍ 30 വരെയാണ് സൗജന്യ സേവനം.
പുതിയ കാര്‍ഡ് ലഭിക്കുന്നതിനായി പേരും ബയോമെട്രിക് വിവരങ്ങളും നല്‍കണം. ബാങ്ക്, പോസ്റ്റ് ഓഫീസ് തുടങ്ങിയ കേന്ദ്രങ്ങളില്‍ ആധാര്‍ എന്റോള്‍മെന്റ് നടത്താന്‍ സാധിക്കും.