ചെന്നൈ: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തിലുള്ള ഭഗവാന് അയ്യപ്പന്റെ കോപമാണ് കേരളത്തിലെ പ്രളയത്തിന് ഇടയാക്കിയതെന്ന് പറഞ്ഞ ആര്‍എസ്എസ് ചിന്തകനെ വലിച്ചൊട്ടിച്ച് തെന്നിന്ത്യന്‍ താരം സിദ്ധാര്‍ഥ്. ആര്‍എസ്എസ് ചിന്തകനും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടറുമായ ഗുരുമൂര്‍ത്തിയാണ് വിവാദ പരാമര്‍ശം നടത്തിയത്. കേരളത്തിന്റെ പ്രളയത്തിന് കാരണം ശബരിമലയിലെ സ്ത്രീ പ്രവേശനം വേണമെന്ന വാദമാണെന്നായിരുന്നു അദ്ദേഹം സൂചിപ്പിച്ചത്.
എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതോടെ ഗുരുമൂര്‍ത്തി വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും താന്‍ ഉദ്ദേശിച്ചത് അതല്ലെന്നുമാണ് അദ്ദേഹം നല്കിയ വിശദീകരണം. തികച്ചും വ്യക്തിപരമായ അഭിപ്രായമാണെന്നും അതിന് തന്റെ ആര്‍ബിഐ ബോര്‍ഡ് അംഗത്വവുമായും ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് പതിനേഴാം തീയതിയിലായിരുന്നു ഗുരുമൂര്‍ത്തിയുടെ ട്വീറ്റ്. കേരളത്തിലെ വെള്ളപ്പൊക്കവും ശബരിമല കേസും ബന്ധപ്പെടുത്തുന്നതാണ് ഗുരുമൂര്‍ത്തിയുടെ ട്വീറ്റ് ആരംഭിക്കുന്നത്.
This country became a secular democracy before you were conceived. Maybe you should stop your uncontrollable urge to spit venom out of respect. People think you're an idiot. That's not hate. You hate. That's idiotic. It's a vicious cycle. Take care. https://t.co/gXzFWliY0D
— Siddharth (@Actor_Siddharth) August 21, 2018
ഗുരുമൂര്‍ത്തിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു സിദ്ധാര്‍ഥിന്റെ മറുപടി. ”നിങ്ങള്‍ ജനിച്ചുവീഴുന്നതിനും മുന്‍പ് ഈ രാജ്യം മതേതര ജനാധിപത്യമായിരുന്നു. യാതൊരു ബഹുമാനവുമില്ലാതെ വിഷം ചീറ്റുന്നതായുള്ള നിങ്ങളുടെ സ്വഭാവം നിങ്ങള്‍ നിര്‍ത്തേണ്ടിയിരിക്കുന്നു. നിങ്ങള്‍ ഒരു വിഡ്ഢിയാണ് എന്നാണ് ജനങ്ങള്‍ കരുതുന്നത്. ശബരിമലയില്‍ സംഭവിക്കുന്നതുമായി ഇതിനുള്ള ബന്ധം എന്തെന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ പരിശോധിക്കേണ്ടിയിരിക്കും. ദശലക്ഷത്തില്‍ ഒരവസരമാണ് ഉള്ളത് എങ്കിലും കേസില്‍ അയ്യപ്പനെതിരെ വിധി വരാന്‍ ജനങ്ങള്‍ ആഗ്രഹിക്കില്ല എന്നായിരുന്നു ഗുരുമൂര്‍ത്തിയുടെ മറ്റൊരു ട്വീറ്റ്. ഇതിനും സിദ്ധാര്‍ഥ് മറുപടി നല്കി.
‘ദശലക്ഷത്തില്‍ ഒരവസരം ഉണ്ടാകാനാകില്ല. ഞാന്‍ നിങ്ങള്‍ക്ക് വിശദീകരിച്ചു തരാം. ദൈവം പകപോക്കുകയല്ല എന്ന് വിശ്വാസികള്‍ക്ക് അറിയാം. അവിശ്വാസികളുടെ വിശ്വാസം ദൈവം ഇല്ല എന്നുമാണ്. എന്തുകൊണ്ടാണ് നിങ്ങളുടെ പ്രസ്താവന ഉത്തരവാദിത്തമില്ലാത്തതും വിദ്വേഷം നിറഞ്ഞതും ആണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ല എന്നത് ഖേദകരമാണ്. കേരളത്തിലെ പ്രളയം ഒരു ദേശീയ ദുരന്തമാണ്. അല്പമെങ്കിലും പരിഗണന ?” തെന്നിന്ത്യന്‍ താരം ട്വീറ്റ് ചെയ്തു.
നിങ്ങള്‍ എന്ത് ലഹരിയിലാണ് എന്നായിരുന്നു ഒരു ട്വിറ്റര്‍ ഉപഭോക്താവിന്റെ ചോദ്യം ? ‘ കുറച്ച് യുക്തി ചിന്ത, സഹാനുഭൂതി, സത്യം. അത് ശ്രമിച്ചു നോക്കൂ” സിദ്ധാര്‍ഥ് മറുപടി നല്കി. കേരളത്തിന്റെ ദുരിതാശ്വാസ നിധിയില്‍ സംഭാവന ആവശ്യപ്പെട്ടുകൊണ്ടാണ് താരം ട്വീറ്റ് അവസാനിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്തു ലക്ഷം രൂപ നല്‍കിയിരുന്നു സിദ്ധാര്‍ഥ്. മഹാമാരിയില്‍ ഉലയുന്ന കേരളത്തെ തികഞ്ഞ ശ്രദ്ധയോടെയും സ്നേഹത്തോടെയും വീക്ഷിച്ചിരുന്ന സിദ്ധാര്‍ഥ് ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്കിയ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, ”എല്ലാവരോടും ഞാന്‍ അപേക്ഷിക്കുകയാണ്. കേരളത്തെ രക്ഷിക്കണം”.
There CANNOT be one in a million chance. Let me explain. Believers know God is not vengeful. Atheists believe there is no God. What is sad is you won't see why your statement is offensive & irresponsible. #KeralaFloods is a national tragedy. Some respect? https://t.co/PyzqXRVRkH
— Siddharth (@Actor_Siddharth) August 21, 2018