ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുംബൈ മുന്‍ പിസിസി അധ്യക്ഷനുമായ ഗുരുദാസ് കാമത്ത്(63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. രണ്ടാം യുപിഎ സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു.
ഐടി കമ്മ്യൂണിക്കേഷന്‍സ് വകുപ്പുകളുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2013 ല്‍ മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു. 2017 ല്‍ അദ്ദേഹം പാര്‍ട്ടി സ്ഥാനങ്ങളെല്ലാം രാജിവെക്കുകയുണ്ടായി. മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തെയാണ് അദ്ദേഹം ലോക്സഭയില്‍ പ്രതിനിധീകരിച്ചിരുന്നത്.
മുംബൈ നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് 1984, 91, 98, 2004 തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാര്‍ഥി രാഷ് ട്രീയത്തിലൂടെയായിരുന്നു കടന്നുവരവ്. എന്എസ്യു, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്.