ചെന്നൈ: പ്രളയകെടുതിയില്‍ നിന്ന് കരകയറാനുള്ള കേരളത്തിന് സഹായവുമായി ഇളയദളപതി. എഴുപതു ലക്ഷം രൂപയാണ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഫാന്‍സു വഴി വിജയ് കൈമാറിയത്. തമിഴ്നാട്ടിലെ വിജയ് ഫാന്‍സ് അസ്സോസ്സിയേഷന്‍ ഈ തുക സമാഹരിച്ച് പ്രളയ ബാധിതര്‍ക്ക് ആവശ്യമായ സാമഗ്രികള്‍ വാങ്ങി.
ഇവ സംസ്ഥാനത്തെ ഫാന്‍സുമായി സഹകരിച്ച് കേരളത്തിലെത്തിച്ച് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. നേരത്തെ തമിഴ് നടന് വിജയകാന്ത് കേരളത്തിന് ഒരുകോടി രൂപയുടെ സഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു. ഒരു കോടി രൂപ വരുന്ന അവശ്യവസ്തുക്കളാണ് വിജയകാന്ത് സഹായമായി നല്‍കുക. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന കേരള ജനതയ്ക്ക് സംസ്ഥാനത്തിനു പുറത്തുനിന്നും രാജ്യത്തിനു പുറത്തുനിന്നും സഹായപ്രവാഹങ്ങള്‍ നിലയ്ക്കാതെ എത്തുകയാണ്.