പ്രളയത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ഡല്‍ഹി മലയാളി വിദ്യാര്‍ത്ഥികള്‍ . ഡല്‍ഹി യൂണിവേഴ്സിറ്റിയിലേയും ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ ഇന്ത്യാ ഗേറ്റിന് പരിസരത്ത് മെഴുകുതിരി കത്തിച്ചാണ് ആദരാഞ്ജലിയര്‍പ്പിച്ചത്. കേരളത്തിനോടുള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരെയും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.