21,000 rupees from sexworkers
അഹമ്മദ്നഗര്‍: പ്രളയദുരന്തം നേരിടുന്ന കേരളത്തിനു, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 21,000 രൂപ സംഭാവന നല്കി മഹാരാഷ്ട്രയിലെ ലൈംഗീക തൊഴിലാളികള്‍. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലെ ലൈംഗീക തൊഴിലാളികളാണ് സഹായം നല്‍കിയത്. അടുത്ത ദിവസം തന്നെ ഒരു ലക്ഷം രൂപ സമാഹരിച്ച് സംഭാന ചെയ്യാന്‍ തയാറെടുക്കുകയുമാണ് ഇവര്‍.
കേരളത്തിനു വേണ്ടി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21,000 രൂപയുടെ ചെക്ക് ഇവര്‍ കൈമാറി. അഹമ്മദ്നഗര്‍ ഡപ്യൂട്ടി കളക്ടറുടെ പക്കലാണ് ഇവര്‍ ചെക്ക് നല്‍കിയത്. സ്നേഹാലയ എന്ന സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനയാണ് ഇതിനു നേതൃത്വം നല്‍കിയത്. ഈ മാസം അവസാനം ഒരു ലക്ഷം രൂപയുടെ സഹായവും കൈമാറുമെന്ന് സ്നേഹാലയ കോര്‍ഡിനേറ്റര്‍ ദീപിക ബുരം പറഞ്ഞു.
ലൈംഗീക തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സ്നേഹാലയ. ചെന്നൈയില്‍ പ്രളയം ഉണ്ടായപ്പോഴും ഇവര്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.