മുംബൈ: എൻസിപി അധ്യക്ഷൻ ശരദ് പവാറിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നിട്ടുള്ളവർ പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.
I have tested Covid positive but there is no cause for concern. I am following the treatment as suggested by my doctor.
I request all those who have been in contact with me in the past few days to get themselves tested and take all necessary precautions.— Sharad Pawar (@PawarSpeaks) January 24, 2022
തന്റെ ഡോക്ടർ നിർദേശിച്ച പ്രകാരമുള്ള ചികിത്സയാണ് പിന്തുടരുന്നതെന്നും അദ്ദേഹം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പവാറിനെ ഫോണിൽ വിളിച്ച് രോഗവിവരങ്ങൾ അന്വേഷിച്ചു. ഇതിന് നന്ദി അറിയിക്കുന്നതായും പവാർ വ്യക്തമാക്കി. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും പവാറിന്റെ രോഗവിവരം തിരക്കി. ‘താങ്കളുടെ രോഗം വേഗത്തിൽ ഭേദമാകട്ടെ’ എന്നു ട്വീറ്റ് ചെയ്തു.