സിയോനി: ലൈംഗിക അതിക്രമത്തിന് പരാതി നല്കിയ വിദ്യാര്‍ത്ഥിനിയെ പ്രതി മൃഗീയമായി കൊലപ്പെടുത്തി. മധ്യപ്രദേശില്‍ തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം. 23കാരിയായ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്. കോളേജിലേക്ക് പോകും വഴി സിയോനിയില്‍ വെച്ചാണ് യുവതിക്ക് നേരെ അക്രമം ഉണ്ടായത്.
അനില്‍ മിശ്ര എന്നയാളാണ് യുവതിയെ ദാരുണമായി കൊല ചെയ്തത്. ഇയാള്‍ യുവതിയുടെ മുടിക്കുത്തിന് പിടിച്ച് വലിച്ചിഴച്ച് കൊണ്ട് പോയി. ശേഷം കല്ലുപയോഗിച്ച് യുവതിയുടെ തലക്കിടിച്ച് പ്രതി മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു.
തനിക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസ് പിന്‍വലിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവതി ഇതിന് തയ്യാറായില്ല. ഇതാണ് ഇയാളെ ചൊടിപ്പിച്ചതും കൊലപാതകത്തിന് പ്രേരിപ്പിച്ചതും. ഇരുവരും ഒരെ ഗ്രാമത്തിലാണ് ജീവിക്കുന്നത്. നേതാജി സുഭാഷ് ചന്ദ്ര ബോസ് ഗേള്‍സ് കോളേജിലാണ് വിദ്യാര്‍ത്ഥിനി പഠിച്ചിരുന്നത്. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.