ആശുപത്രിയിലെ തൂപ്പുകാരനായ മനുഷ്യന് മുറിവ് തുന്നുന്നു, ചുറ്റിലും കാഴ്ചക്കാരായി ഡോക്ടര്‍മാര്‍, ഗുജറാത്തിലെ ബാറുച്ച് സിവില്‍ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന ഈ ‘ഓപ്പറേഷന്’ നടന്നത്. രോഗിയായ ആളുടെ തലയില്‍ സംഭവിച്ച പരിക്കാണ് തൂപ്പുകാരനായ ബ്രിജേഷ് സോളങ്കി തുന്നുന്നത്. രോഗിയുടെ തന്നെ ബന്ധുക്കളാണ് ഈ സംഭവം വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയിലിട്ടത്.
ക്ലാസ് നാല് തൊഴിലാളിയായ ബ്രിജേഷ് മുറിവ് തുന്നിയത് മെഡിക്കല്‍ നിയമങ്ങള്‍ക്ക് എതിരാണെന്നും ഇതിന് കാരണക്കാരായ ചുമതലയുള്ള ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആശുപത്രിയുടെ റസിഡന്റ് മാനേജര്‍ എസ്. ആര് പട്ടേല്‍ പിന്നീട് ഉറപ്പ് നല്കി.