കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ട്രെയിൻ പാളംതെറ്റിയുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബിക്കാനീർ-ഗുവഹാട്ടി എക്സ്പ്രസാണ് പാളംതെറ്റിയത്. പട്നയിൽനിന്ന് ഗുവഹാട്ടിയിലേക്ക് പോകുകയായിരുന്നു വണ്ടി.
നാല് ബോഗികളാണ് പാളം തെറ്റിയത്. വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. റെയിൽവേ പോലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.