ഐപിഎസുകാരനായ അച്ഛനെ മേക്കപ്പിട്ട് സുന്ദരനാക്കുന്ന മകളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ മനംകവരുന്നത്. തമിഴ്നാട് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഐപിഎസ് ഓഫീസര്‍ ഡോ.വിജയ്കുമാറും മകള്‍ നിലയുമൊത്തുള്ള മനോഹരമായ വിഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അച്ഛന് ഐപിഎസുകാരനാണെങ്കിലും മകള്‍ക്കു മുന്പില് അവളോളം പ്രായത്തിലാണ് അദ്ദേഹം. അച്ഛനെ മേക്കപ്പ് ചെയ്ത് സുന്ദരനാക്കി മാറ്റുകയാണ് നില. മേക്കപ്പിടാനായി മകള്‍ക്കു മുന്പില് ഇരിക്കുന്ന അച്ഛന് ലിപ്സ്റ്റിക് ഇട്ടു കൊടുക്കുകയാണ് നില.
ഇതെല്ലാം കെമിക്കല്‍ ആണെന്ന് അച്ഛന് പറയുന്നെങ്കിലും അതൊന്നും കേട്ട മട്ടില്ല കുഞ്ഞുനിലയ്ക്ക്. ഈ വിഡിയോ ലൈക്കുകളും കമന്റുകളും കൊണ്ട് നിറയുകയാണ്. ഡോ.വിജയ്കുമാര്‍ തന്നെയാണ് ഈ വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
‘പെണ്മക്കള് അഥവാ കുട്ടികള്‍ എല്ലാ സന്തോഷവും നല്കുന്നു. എന്റെ മകള്‍ നിലയ്ക്കൊപ്പം’ എന്നു കുറിച്ചുകൊണ്ടാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചത്. നിരവധിപ്പേരാണ് ഈ വിഡിയോയ്ക്ക് സ്നേഹം നിറഞ്ഞ കമന്റുകളുമായെത്തിയത്.
daughters/ children bring all the happiness to the world. my daughter Nila with me 😍😊.#family #Daughter #happiness #wife #love #makeup #son pic.twitter.com/kwENpCqgHm
— Vijayakumar IPS (@vijaypnpa_ips) January 9, 2022