ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ ഡല്‍ഹിയില്‍ കുതിച്ചുയരുന്ന വേളയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. റെസ്റ്റോറന്റുകളിലും ബാറുകളിലും ഇരുന്നു ഭക്ഷണം കഴിക്കുന്ന രീതിക്കുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേസമയം, പാഴ്സല്‍ വിതരണം, ഹോം ഡെലിവറി എന്നിവ തടസ്സം കൂടാതെ നടത്തും. ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി യോഗം വിളിച്ചതിന് പിന്നാലെയാണ് നിയന്ത്രണം കടുപ്പിച്ചത്.
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 19,166 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിലെത്തി നില്‍ക്കുകയാണ്. 17 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കോവിഡ് കേസുകളിലും ഒമിക്രോണ്‍ കേസുകളിലും വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി യോഗം വിളിച്ചത്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പങ്കെടുത്ത യോഗത്തില്‍, കേസുകളിലെ വര്‍ധന പരിശോധിക്കാനും നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തു.