ബംഗളൂരു: യാത്രക്കാര്‍ നിറഞ്ഞ എസ്യുവി കാര്‍ പല്ലുകൊണ്ട് കടിച്ചുവലിച്ച കടുവയുടെ ദൃശ്യങ്ങളാണ് സൈബറിടത്ത് നിറയുന്നത്. കര്‍ണാടകയിലെ ബാനെര്ഘട്ട ദേശീയ പാര്‍ക്കിലാണ് സംഭവം. വിനോദസഞ്ചാരികളുണ്ടായിരുന്ന കാറാണ് കടുവ പിന്നിലേക്കു കടിച്ച് വലിച്ചത്.
സംഭവത്തിന്റെ വീഡിയോ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. വ്യവസായി ആനന്ദ് മഹീന്ദ്രയും വിഡിയോ പങ്കുവച്ചിട്ടുണ്ട്. മറ്റൊരു വാഹനത്തിലുണ്ടായിരുന്ന സഞ്ചാരികളാണ് വിഡിയോ ചിത്രീകരിച്ചത്.
Going around #Signal like wildfire. Apparently on the Ooty to Mysore Road near Theppakadu. Well, that car is a Xylo, so I guess I’m not surprised he’s chewing on it. He probably shares my view that Mahindra cars are Deeeliciousss. 😊 pic.twitter.com/A2w7162oVU
— anand mahindra (@anandmahindra) December 30, 2021
ടുവയുടെ പല്ലിന്റെ ശക്തിയെ കുറിച്ചാണ് വിഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്. ‘ഏത് പേസ്റ്റാണ് കടുവ ഉപയോഗിക്കുന്നത്’ എന്നാണ് കമന്റുകളില്‍ നിറയുന്നത്.