ന്യൂഡല്‍ഹി: ബിജെപി പ്രവര്‍ത്തന ഫണ്ടിലേയ്ക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന അപേക്ഷയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഫണ്ടിലേക്കായി താന്‍ 1000 രൂപ നല്കി. എല്ലാ ബിജെപി പ്രവര്‍ത്തകരും ചെറിയ സംഭാവന നല്‍കണം. പ്രവര്‍ത്തന ഫണ്ടിനെ ആദായ നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയെന്നും അദ്ദേഹം ട്വിറ്ററിലൂടെ അപേക്ഷിച്ചു.
ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും പ്രവര്‍ത്തന ഫണ്ടിലേയ്ക്ക് സംഭാവന നല്‍കണമെന്ന് അപേക്ഷിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്റെ സംഭാവന എന്ന നിലയില്‍ 1000 രൂപ ഫണ്ടിലേക്കായി നല്‍കിയിട്ടുണ്ട്. ബിജെപിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഫണ്ട് ശേഖരണം. പ്രവര്‍ത്തകര്‍ ഓരോരുത്തരും സംഭാവന നല്‍കുന്നതിനൊപ്പം നിങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുകളെയും ഈ പരിപാടിയുടെ ഭാഗമാക്കി മാറ്റണം. നിസ്വാര്‍ത്ഥമായി ജനങ്ങളെ സേവിക്കുകയാണ് ബിജെപിയുടെ പ്രധാന ആദര്‍ശമെന്നും അദ്ദേഹം പറഞ്ഞു.