ന്യൂഡല്‍ഹി: രാജ്യസഭയില്‍ എപ്പോള്‍ പോകണമെന്ന് താന്‍ തീരുമാനിക്കുമെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും എം.പിയുമായ രഞ്ജന്‍ ഗൊഗോയി. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
#NDTVExclusive | Justice Gogoi, ex-Chief Justice of India, defended his controversial decision to accept a Rajya Sabha seat just 4 months after he retired from the Supreme Court, saying he wanted to do public service. But Parliament records show he has less than 10% attendance. pic.twitter.com/YIyIYCUUYP
— NDTV (@ndtv) December 9, 2021
‘സര്‍ക്കാരിന്റെയോ പ്രതിപക്ഷത്തിന്റെയോ വിപ്പ് എനിക്ക് ബാധകമല്ല. ജനങ്ങള്‍ക്കാവശ്യമായ കാര്യങ്ങള്‍ പറയാനുണ്ടെന്ന് തോന്നുമ്പോള്‍ പോകും. അതു സര്‍ക്കാരിനോ പ്രതിപക്ഷത്തിനോ എതിരാണോ എന്നും കാര്യമാക്കില്ല. പറയാനുള്ളത് പറയും,’ ഗൊഗോയി തുറന്നു പറഞ്ഞു.
നോമിനേറ്റഡ് അംഗമായതിനാല്‍ എപ്പോള്‍ രാജ്യസഭയില്‍ പോകണമെന്ന് താനാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ സ്ഥിര സാന്നിധ്യമല്ല ഗൊഗോയി. 2020 മാര്‍ച്ചില്‍ രാജ്യസഭാംഗമായെങ്കിലും ഒരു വര്‍ഷത്തിനിടെ പത്തു ശതമാനത്തില്‍ താഴെയാണ് അദ്ദേഹത്തിന്റെ ഹാജര്‍.