ശ്രീനഗര്‍: ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മുഹമ്മദ് സുല്‍ത്താന്‍, ഫയാസ് അഹമ്മദ് എന്നീ പോലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. കാശ്മീരിലെ ബന്ദിപോര ജില്ലയില്‍ ഭീകരര്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുല്‍ഷാന്‍ ചൗക്കില്‍ ഇന്ന് വൈകീട്ടോടെയായിരുന്നു ആക്രമണം നടന്നത്.
വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടു പോലീസുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്. സുരക്ഷാസേന പ്രദേശം വളഞ്ഞിട്ടുണ്ട്. അക്രമികള്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്. ആക്രമണത്തില്‍ ജമ്മുകശ്മീര്‍ മുന്‍ മുഖ്യന്ത്രി ഒമര്‍ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി.
#Terrorists fired upon a police party at Gulshan Chowk area of #Bandipora. In this #terror incident, 02 police personnel namely SgCT Mohd Sultan & Ct Fayaz Ahmad got injured & attained #martyrdom. Area cordoned off. Further details shall follow. @JmuKmrPolice
— Kashmir Zone Police (@KashmirPolice) December 10, 2021
കാശ്മീരിലെ കുടിയേറ്റ തൊഴിലാളികള്‍ക്കും ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും നേരെ അടുത്തിടെ നടന്ന ആക്രമണങ്ങള്‍ക്ക് ശേഷം താഴ്വരയില് നടക്കുന്ന ആദ്യത്തെ വലിയ ഭീകരാക്രമണമാണിത്.