ന്യൂഡല്‍ഹി: എംപിമാര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എംപിമാര്‍ പല കാരണങ്ങള്‍ പറഞ്ഞ് പാര്‍ലമെന്റില്‍ എത്താതിരിക്കുന്നതിലാണ് മോഡിയുടെ വിമര്‍ശനം. സ്വയം ഈ ശീലം മാറ്റിയില്ലെങ്കില്‍ ഇത് മാറ്റിപ്പിക്കുമെന്ന മുന്നറിയിപ്പാണ് മോഡി എംപിമാര്‍ക്ക് നല്‍കിയിരിക്കുന്നത്.
‘ദയവായി പാര്‍ലമെന്റിലും മറ്റ് യോഗങ്ങളിലും പങ്കെടുക്കുക. കുട്ടികളെപ്പോലെ നിങ്ങളെ ഈ വിഷയത്തില്‍ ഞാന്‍ തുടര്‍ച്ചയായി സമ്മര്‍ദ്ദം ചെലുത്തുന്നത് നല്ലതല്ല. നിങ്ങള്‍ സ്വയം മാറിയില്ലെങ്കില്‍ സമയബന്ധിതമായ മാറ്റങ്ങള്‍ ഉണ്ടാവും,’ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് ഡല്‍ഹിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോ?ഗത്തിലാണ് മോഡിയുടെ മുന്നറിയിപ്പ്. ആഭ്യന്തര മന്ത്രി അമിത് ഷാ. കൊമേഴ്സ് മന്ത്രി പിയൂഷ് ?ഗോയല്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ തുടങ്ങിയവര്‍ യോഗത്തിലുണ്ടായിരുന്നു.
പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം നടന്നു കൊണ്ടിരിക്കെ കേന്ദ്രത്തിനെതിരെ വലിയ പ്രതിപക്ഷ ശബ്ദം ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.