മുംബൈ: കാമുകനൊപ്പം ഒളിച്ചോടിയതിനു പിന്നാലെ സഹോദരിയുടെ തല വെട്ടിമാറ്റി 17കാരനായ സഹോദരന്റെ ക്രൂരത. യുവതിയുടെ അമ്മയാണ് ക്രൂരതയ്ക്ക് കൂട്ടുനിന്നത്. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് ദാരുണമായ സംഭവം. സഹോദരിയുടെ തല വെട്ടി മാറ്റി ശേഷം ശരീരഭാഗം ഇയാള്‍ വായുവില്‍ ചുഴറ്റുകയും ചെയ്തുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
കൃത്യത്തിന് ശേഷം രക്ഷപ്പെട്ട ഇരുവരെയും പോലീസ് പിടികൂടി. കൃതി തോര്‍ എന്ന പെണ്‍കുട്ടിയാണ് ദുരഭിമാനക്കൊലപാതകത്തിന്റെ ഇരയായത്. ഇക്കഴിഞ്ഞ ജൂണിലാണ് കൃതി കാമുകനൊപ്പം നാടുവിട്ടത്. കഴിഞ്ഞ ദിവസം മകളുടെ വീട്ടില്‍ സൗഹൃദം നടിച്ചെത്തിയ അമ്മയും സഹോദരനും ചേര്‍ന്ന് കൃത്യം നടപ്പാക്കുകയായിരുന്നു.
ചായ തയ്യാറാക്കാന്‍ അടുക്കളയിലേക്ക് പോയ കൃതിയെ അമ്മ പിടിച്ചു വെയ്ക്കുകയും, സഹോദരന് കത്തി ഉപയോഗിച്ച് തലയറുത്തു മാറ്റുകയുമായിരുന്നു. മകള്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതാണ് തങ്ങളെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇരുവരും കുറ്റസമ്മതം നടത്തി.