ഗുവാഹത്തി: ഇന്ത്യ ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമായതിനാൽ ഇന്ത്യക്ക് പുറത്ത് പ്രശ്നങ്ങൾ അനുഭവിക്കുന്ന ഹിന്ദുക്കളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. ബാബർ ചക്രവർത്തിയുടെ കാലത്തിന് മുമ്പ് ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കളായിരുന്നുവെന്നും അദ്ദേഹം സ്വകാര്യ ചാനൽ സംഘടിപ്പിച്ച ചർച്ചയിൽ പറഞ്ഞു. ബാബർ യുഗത്തിന് മുമ്പ് എല്ലാവരും ഹിന്ദുക്കളായിരുന്നുവെന്നും അദ്ദേഹം പരാമർശിച്ചു.
ഇന്ത്യ ഹിന്ദു ഭൂരിപക്ഷ രാജ്യമാണ്. ഇന്ത്യക്ക് പുറത്ത് ഏതെങ്കിലും ഹിന്ദുവിന് പ്രശ്നമുണ്ടായാൽ രാജ്യത്തേക്ക് സ്വാഗതം. ഓരോ ഹിന്ദുവിൻറെയും വേരുകൾ ഇന്ത്യയാണ്’- സിഎഎ സംബന്ധിച്ച ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ വിവാദ മറുപടി.
ഹിന്ദുത്വം ഒരു ജീവിതരീതിയാണെന്നും മിക്ക മതങ്ങളുടെയും അനുയായികൾ ഹിന്ദുക്കളുടെ പിൻഗാമികളാണെന്നും ശർമ്മ നേരത്തേ അവകാശപ്പെട്ടിരുന്നു.