കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലായ ആന്ധ്രാപ്രദേശിന സഹായ ഹസ്തവുമായി ചിരഞ്ജീവിയും രാം ചരണും. ഇരുവരും 25 ലക്ഷം രൂപ വീതം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. നേരത്തെ ജൂനിയര്‍ എന്‍ടിആറും മഹേഷ് ബാബുവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.
Pained by the wide spread devastation & havoc caused by floods & torrential Rains in Andhra Pradesh. Making a humble contribution of Rs.25 lacs towards Chief Minister Relief Fund to help aid relief works. @ysjagan @AndhraPradeshCM pic.twitter.com/cn0VImFYGJ
— Chiranjeevi Konidela (@KChiruTweets) December 1, 2021
‘ആന്ധ്രപ്രദേശില്‍ വെളളപ്പൊക്കവും പേമാരിയും മൂലമുണ്ടായ വ്യാപകനാശനഷ്ടങ്ങള്‍ കാണുമ്പോള്‍ ഏറെ ദുഖമുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നു’ എന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു. തുക കൈമാറുന്ന വിവരം രാംചരണും ട്വിറ്ററില്‍ കുറിച്ചു.
Heart feels heavy to see the suffering of people in AP due to devastating floods. Making a modest contribution of 25L towards Chief Minister Relief Fund to help with the relief works. @ysjagan @AndhraPradeshCM
— Ram Charan (@AlwaysRamCharan) December 1, 2021